റവ. ഡോ. ജോർജ് എം. ജോൺ ടോറോന്റോയിൽ നിര്യാതനായി

SEPTEMBER 15, 2026, 9:54 PM

ടൊറന്റോ: കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിൽ ദീർഘകാലം ആത്മീയമിഷൻ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റവ. ഡോ. ജോർജ് എം. ജോൺ നിര്യാതനായി.

സി സ് ഐ ചർച്ച് ടോറോന്റോയുടെ ആദ്യ പ്രസിഡന്റായിരുന്ന അദ്ദേഹം സഭയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. 1986ൽ കോട്ടയത്ത് Church of South India മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. എം. സി. മണിയിൽ നിന്ന് ഡീക്കനായും പ്രെസ്ബിറ്ററായും അഭിഷിക്തനായി. തുടർന്ന് 1986 ജൂലൈ 26ന് ഇടവക Church Torontoയിൽ തന്റെ ആദ്യ ആരാധനയ്ക്ക് നേതൃത്വം നൽകി.

പത്തനംതിട്ട കുഴിക്കാല പുത്തുചിറ മണ്ണിൽ കുടുംബാംഗമായ റവ. ജോർജ് എം. ജോൺ, എം. കെ. ജോണിന്റെയും അന്നമ്മ ജോണിന്റെയും മകനാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പിന്നീട് United Theological College, Bangaloreൽ നിന്ന് B.D. പഠനം പൂർത്തിയാക്കുകയും M.Th. നേടുകയും ചെയ്തു.

vachakam
vachakam
vachakam

മധ്യകേരള മഹായിടവകയുടെ യൂത്ത് സെക്രട്ടറിയായും യുവജനങ്ങൾക്കായുള്ള മഹായിടവക പ്രസിദ്ധീകരണമായ 'യുവലോകം' ചീഫ് എഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സഭാ നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മിഷൻ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു.

ഭാര്യ ഡോ. എലിസബത്ത് ജോർജ്.

മക്കൾ ജോൺ ജോർജ്, ഡോ. ആൻ മിൽസ് എന്നിവരാണ്.

vachakam
vachakam
vachakam

റവ. ഡോ. ജോർജ് എം. ജോണിന്റെ വേർപാട് കുടുംബാംഗങ്ങൾക്കും ഇടവക സഭാ സമൂഹത്തിനും കാനഡയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണ്.

സംസ്‌കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam