സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ ജോർജ് വർഗീസ് (രാജുച്ചായൻ) ഡാളസ്സിൽ അന്തരിച്ചു

SEPTEMBER 15, 2026, 9:18 AM

ഡാലസ് സി.എസ്.ഐ. കോൺഗ്രിഗേഷന്റെ സജീവ അംഗവും വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷററുമായിരുന്ന ജോർജ് വർഗീസ് (രാജുച്ചായൻ) സെപ്തംബർ 14 തിങ്കളാഴ്ച രാത്രി ഡാളസ്സിൽ അന്തരിച്ചു.

സഭയോടും വിശ്വാസസമൂഹത്തോടും ആഴമായ പ്രതിബദ്ധതയും വിനയവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിൽ ട്രഷറർ എന്ന നിലയിൽ സഭയുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയോടും സമർപ്പണത്തോടും കൂടി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സ്‌നേഹപൂർണ്ണമായ ഇടപെടലുകളും ഡാലസിലെ വിശ്വാസസമൂഹം എന്നും ഓർമ്മിക്കും.

ഭാര്യ: ലീലാമ്മ ജോർജ്

vachakam
vachakam
vachakam

പൊതുദർശനം: വെള്ളിയാഴ്ച, സെപ്തംബർ 18, 2026

സംസ്‌കാര ശുശ്രൂഷ: ശനിയാഴ്ച, സെപ്തംബർ 19, 2026

(കൂടുതൽ വിവരങ്ങൾ ക്രമീകരണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്).

vachakam
vachakam
vachakam

വടക്കേ അമേരിക്കയിലെ സി.എസ്.ഐ. കോൺഗ്രിഗേഷൻസ് കൗൺസിലിന്റെയും ഡയാസ്‌പോറാ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെയും പേരിൽ പരേതന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും ദൈവത്തിന്റെ ആശ്വാസകൃപ ദുഃഖിതരായ കുടുംബത്തിന് സമാധാനവും ശക്തിയും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും റവ. ബൈജു ഈപ്പൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു റവ. ബൈജു ഈപ്പൻ (945-361-7376)

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam