ഹൂസ്റ്റൻ: ഹൂസ്റ്റനിലെ ആദ്യ മലയാളി റീയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന അബ്രഹാം ആൻഡ് അബ്രഹാം റിയൽറ്റി ഉടമ ജോർജ് ഏബ്രഹാം (79) ഹൂസ്റ്റണിൽ അന്തരിച്ചു. സെപ്തംബർ 15 ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
ഹൂസ്റ്റനിലെ ആദ്യ മലയാളി റീയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു ജോർജ് ഏബ്രഹാം. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന് (മാഗ്) ആദ്യമായി സ്വന്തമായി ഓഫീസുണ്ടാക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു ജോർജ്. ആദ്യമായി ഐ.ഒ.സി (ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ്) ഹൂസ്റ്റനിൽ ആരംഭിച്ചതും രാജുവെന്ന ജോർജ് ഏബ്രഹാം ആയിരുന്നു.
തിരുവല്ലായിലെ മാർത്തോമ്മാസഭയിൽ പ്രശസ്ത വൈദികനായിരുന്ന റവ. ഫാ. ഏബ്രഹാമിന്റെ മൂത്ത പുത്രനായിരുന്നു ജോർജ് ഏബ്രഹാം. (സീനായ് ഹോം, തിരുവല്ല)
ഭാര്യ ശോശാമ്മ ജോർജ് കോട്ടയം വടവാതൂർ ചുമ്മാർ കുടുംബാംഗമാണ്. സിറിൽ ജോർജ്, സിനിൽ ജോർജ്, പരേതനായ സിസിൽ ജോർജ് എന്നിവർ പുത്രന്മാരാണ്.
ഫിലിപ്പ് ഏബ്രഹാം (ഹൂസ്റ്റൻ), ഉമ്മൻ ഏബ്രഹാഠ (ഇൻഡ്യ) എന്നിവർ സഹോദരങ്ങളാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
