യു.കെയിൽ തൃശൂർ സ്വദേശി സേവ്യർ ലോനപ്പൻ നിര്യാതനായി

SEPTEMBER 22, 2026, 11:27 AM

വാർമിൻസ്റ്റർ: യു.കെയിലെ വിൽറ്റ്‌ഷെയർ കൗണ്ടിയിലെ വാർമിൻസ്റ്ററിൽ താമസിച്ചിരുന്ന തൃശൂർ സ്വദേശി സേവ്യർ ലോനപ്പൻ (44) നിര്യാതനായി.

മൂന്ന് വർഷം മുൻപാണ് സേവ്യർ ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം ഡിപ്പെൻഡന്റ് വീസയിൽ യു.കെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.

തിങ്കളാഴ്ച രാവിലെ ഡേ ഷിഫ്റ്റിന് പോകേണ്ടിയിരുന്ന സേവ്യർ എഴുന്നേൽക്കാത്തതിനെ തുടർന്ന് മക്കൾ വിളിച്ചുണർത്താൻ ശ്രമിച്ചു. പ്രതികരിക്കാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയും മെഡിക്കൽ എമർജൻസി സംഘത്തിന്റെ സഹായം തേടുകയും ചെയ്തു. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം സ്ഥിരീകരിച്ചു.

vachakam
vachakam
vachakam

സംഭവസമയത്ത് ഭാര്യ ജോലിസ്ഥലത്തായിരുന്നു. രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക മരണകാരണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

വിവരമറിഞ്ഞ് ലിങ്കൺഷെയറിൽ താമസിക്കുന്ന സേവ്യറിന്റെ സഹോദരിയും ഭർത്താവും വാർമിൻസ്റ്ററിലെത്തി. അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

സംസ്‌കാരം പിന്നീട് യു.കെയിൽ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam