സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ കുറാ വഫാത്തായി നിര്യാതനായി

JULY 8, 2024, 8:45 PM

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും കാസർകോഡ് ജാമിഅ സഅദിയ്യ അറബിയ്യ ഉൾപ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയും നിരവധി മഹല്ലുകളുടെ ഖാളിയുമായ സയ്യിദ് ഫള്ൽ കോയമ്മ തങ്ങൾ എട്ടിക്കുളം വഫാത്തായി അന്തരിച്ചു. 64 വയസ്സായിരുന്നു.

സമസ്ത പ്രസിഡന്റായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാൾ തങ്ങളുടെയും ശരീഫ ഫാത്വിമ കുഞ്ഞിബീവിയുടെയും മകനായി 1960 മെയ് 1ന് ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാൾ സയ്യിദ് മദനി അറബിക് കോളേജിൽ ദർസ് പഠനവും ഉപരിപഠനവും പൂർത്തിയാക്കി. പിതാവിനു പുറമെ താഴേക്കോട് എൻ അബ്ദുല്ല മുസ്‌ലിയാർ, ഇമ്പിച്ചാലി മുസ്‌ലിയാർ, ഉള്ളാൾ ബാവ മുസ്‌ലിയാർ, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്‌ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ.

കർണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. കുറായിലെ സയ്യിദ് ഫള്ൽ ഇസ്‌ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്. സമസ്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെക്രട്ടറി, എട്ടിക്കുളം താജുൽ ഉലമ എജ്യുക്കേഷണൽ സെന്റർ ജന.സെക്രട്ടറി ചുമതലകൾ വഹിക്കുന്നു. ജാതിമതഭേദമന്യേ ഉത്തര കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും അനേകായിരം ജനങ്ങൾക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു കുറാ തങ്ങൾ. അൽ ഖിദ്മതുസ്സുന്നിയ്യ അവാർഡ്, ജാമിഅ സഅദിയ്യ ബഹ്‌റൈൻ കമ്മിറ്റി അവാർഡ്, ശൈഖ് സയ്യിദ് ഇസ്മാഈൽ ബുഖാരി അവാർഡ്, മലേഷ്യ മലബാരി മുസ്‌ലിം ജമാഅത്ത് അവാർഡ് തുടങ്ങി വിവിധ അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

ജനാസ നിസ്‌കാരം ഇന്ന് (08/07/24) വൈകുന്നേരം 05:00 മണിക്ക് എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും രാത്രി 07:00മണിക്ക് കർണാടകയിലെ ഉള്ളാളിലും, ഖബറടക്കം രാത്രി 09:00 മണിക്ക് കുറത്തിലും നടക്കും.

ഭാര്യ: ശരീഫ ഹലീമ ആറ്റ ബീവി പാപ്പിനിശ്ശേരി

മക്കൾ: സയ്യിദ് അബ്ദുറഹ്മാൻ മഷ്ഹൂദ്, സയ്യിദ് മുസ്ഹബ് തങ്ങൾ, റുഫൈദ ബീവി, സഫീറ ബീവി, സക്കിയ ബീവി, സഫാന ബീവി.

vachakam
vachakam
vachakam

മരുമക്കൾ: സയ്യിദ് ആമിർ തങ്ങൾ നാദാപുരം, ഡോ.സയ്യിദ് ശുഹൈബ് തങ്ങൾ കൊടിഞ്ഞി, സയ്യിദ് മിസ്ബാഹ് തങ്ങൾ പാപ്പിനിശ്ശേരി.

സഹോദരങ്ങൾ: സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, പരേതയായ ശരീഫ ബീക്കുഞ്ഞി ബീവി മഞ്ചേശ്വരം, ശരീഫ മുത്തുബീവി കരുവൻതുരുത്തി, ശരീഫ കുഞ്ഞാറ്റ ബീവി ചെറുവത്തൂർ, ശരീഫ ഉമ്മുഹാനി ബീവി ഉടുമ്പുന്തല, ശരീഫ റംല ബീവി കുമ്പള.

സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് കെ. എസ് ആറ്റക്കോയ തങ്ങൾ സഹോദരീ ഭർത്താവാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam