ഡോ.ജെ. രാമചന്ദ്രൻ നായർ നിര്യാതനായി

SEPTEMBER 1, 2026, 1:00 AM

കൊച്ചി: ഹിന്ദി ഭാഷാവിദഗ്ദ്ധനും സാഹിത്യകാരനുംവിവർത്തകനുമായ തിരുവനന്തപുരം കരിക്കകം തോട്ടുപുറത്തുവീട്ടിൽ ഡോ.ജെ.രാമചന്ദ്രൻ നായർ (79) നിര്യാതനായി. 

എറണാകുളം കടവന്ത്ര ജവഹർ നഗറിലെ മേത്തർ എൽകാസ്റ്റിലോ ഫ്‌ളാറ്റിലായിരുന്നു താമസം. ഇവിടെ പൊതുദർശനത്തിന് ശേഷം സംസ്‌കാരം സെപ്തംബർ 1ന് ഉച്ചയ്ക്ക് 12ന് രവിപുരം ശ്മശാനത്തിൽ. 

മഞ്ചേരി, മട്ടന്നൂർ, നെന്മാറ എൻ.എസ്.എസ് കോളേജുകളിൽ പ്രൊഫസറും തിരുവനന്തപുരം എം.ജി കോളേജിൽ ഹിന്ദി വകുപ്പ് അദ്ധ്യക്ഷനുമായിരുന്നു. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയുടെ പ്രാദേശിക കേന്ദ്രത്തിൽ വിദൂരവിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറും സിവിൽ വ്യോമയാനം, ട്രൈബൽ അഫയേഴ്‌സ്, ഖനിമന്ത്രാലയങ്ങളിൽ ഉപദേശകസമിതി അംഗവുമായിരുന്നു.

vachakam
vachakam
vachakam

കൊച്ചി സർവകലാശാലയുടെ അക്കാഡമിക് കൗൺസിൽ, കേരള യൂണിവേഴ്‌സിറ്റിയുടെ ബോർഡ് ഒഫ് സ്റ്റഡീസ് അംഗവുമായി. ഹിന്ദി സാഹിത്യ അക്കാഡമിയുടെ അടക്കം പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഗ്രന്ഥങ്ങൾ രചിച്ചു. ബൃഹദ് ഹിന്ദി–-നിഘണ്ടു ആധികാരിക റഫറൻസ് ഗ്രന്ഥമാണ്.

സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റിലെ ഹിന്ദി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരും ഹിന്ദി ഭാഷാ തിലകം ഉൾപ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ എക്‌സിക്യുട്ടീവ് എഡിറ്ററും സായാഹ്നവാർത്താ ദിനപത്രത്തിന്റെ മുഖ്യപത്രാധിപരുമായിരുന്നു. കൊടുങ്ങല്ലൂർ ഹിന്ദിപ്രചാരകേന്ദ്രത്തിന്റെ അദ്ധ്യക്ഷനും എച്ച്.പി.കെ. കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷന്റെ പ്രിൻസിപ്പലുമായി. 

ഹിന്ദി സാഹിത്യകാരനായിരുന്ന പ്രൊഫ. ജനാർദ്ദനൻ നായരുടെ മകനാണ്. 

vachakam
vachakam
vachakam

ഭാര്യ: കെ.വൈ.ജയന്തി. 

മകൾ: ഡോദേവികാറാണി (വല്ലാർപാടം ഗവ.ആയുർവേദ ഡിസ്‌പെൻസറി). 

മരുമകൻ:വിനോയ് കോരംവല്യത്ത് (എൻജിനിയർ,എച്ച്.സി.എൽ.ടെക്). 

vachakam
vachakam
vachakam

സഹോദരി: എഴുത്തുകാരി ടി.തങ്കമണിഅമ്മ.


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam