കോയമ്പത്തൂർ: പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ഇവാൻജെലിസ്റ്റ് ജെ.വി. പീറ്ററിന്റെയും, പ്രശസ്ത ക്രൈസ്തവ ഗായിക സിസ്റ്റർ നിർമ്മല പീറ്ററിന്റെയും മകൻ ബ്രദർ സാങ്കി പീറ്റർ സെപ്തംബർ 5 ശനിയാഴ്ച്ച കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതനായി.
ചില ആഴ്ചകൾക്ക് മുൻപ് സ്‌ട്രോക്ക് വന്നതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് തലച്ചോറിൽ മേജർ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ കോമാ അവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്.
മാതാപിതാക്കൾ: (ലേറ്റ്) ഇവാൻജെലിസ്റ്റ് ജെ. വി. പീറ്റർ, സിസ്റ്റർ നിർമ്മല പീറ്റർ
സഹോദരങ്ങൾ: സിസ്റ്റർ മേഴ്‌സി പീറ്റർ, ബ്രദർ നീനോ പീറ്റർ
ഭൗതിക ശരീരം പിന്നീട് ജന്മനാട്ടിൽ എത്തിക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകൾ സംബന്ധിച്ച വിശദ വിവരങ്ങൾ പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
