കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖൻ ഉസ്മാൻ ഹാജി (ലണ്ടൻ) അന്തരിച്ചു

APRIL 20, 2024, 6:20 PM

കൊയിലാണ്ടി: വ്യാപാര പ്രമുഖനും കൊയിലാണ്ടിയിലെ വ്യാപാരമുഖനും മത, സാമൂഹിക, രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഉസ്മാൻ ഹാജി (ലണ്ടൻ) (90) ഇന്ന് (ഏപ്രിൽ 20) ഉച്ചയോടെ അന്തരിച്ചു.

മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി സ്‌കൂൾ മാനേജർ, കുറുവങ്ങാട് മസ്ജിദുൽ ബിലാൽ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 

കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവർത്തന രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ നെസ്റ്റ്, തണൽ, തണൽ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു.

vachakam
vachakam
vachakam

ഭാര്യ: ഹലീമ ഹജ്ജുമ്മ (മർഹൂം). മക്കൾ: നസീമ (മർഹൂം), റസിയ, മെഹബൂബ് (ലണ്ടൻ), മുസ്തഫ (ലണ്ടൻ), ആയിശ (ലണ്ടൻ), ഫാസില (അബൂദാബി). മരുമക്കൾ: മുഹമ്മദലി (മർഹൂം), ഇബ്രാഹിം കുട്ടി (മർഹൂം), ഷാഹിന (പളളിക്കര). മർഷിദ (ഫറൂഖ്), ഹിശാം (കോഴിക്കോട്). 

ജനാസ നമസ്‌കാരം: ഏപ്രിൽ 21 ഞായർ രാവിലെ 8 മണി (കുറുവങ്ങാട് സെൻട്രൽ മസ്ജിദുൽ ബിലാൽ). ഖബറടക്കം ഏപ്രിൽ 21 ഞായറാഴ്ച രാവിലെ 8.15 കുറുവങ്ങാട് ജുമാ മസ്ജിദിൽ നടക്കും.


vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam