ആൺസുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി

JUNE 18, 2026, 8:13 PM

കണ്ണൂർ: ആൺസുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയതായി പരാതി. 

കഴിഞ്ഞ ഞായറാഴ്ച്ചയാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. പിന്നീട് ചികിത്സയിൽ കഴിയവെയാണ് ഇന്ന് മരണം സംഭവിച്ചത്. പാനൂർ വളളങ്ങാട് സ്വദേശി ആദിത്യ അനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. 

ഞായറാഴ്ച്ച ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

vachakam
vachakam
vachakam

ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ എട്ടിന് തലശേരിയിൽവെച്ച് ആദിത്യയുടെ ആൺസുഹൃത്ത് മനേക്കര സ്വദേശിയായ യുവാവ് ആദിത്യയെ മർദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. ആൺസുഹൃത്ത് മർദ്ദിച്ചത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതാണ് ആത്മഹത്യാശ്രമം നടത്താൻ കാരണം എന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് പറഞ്ഞിരുന്നു.

ആദിത്യയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ആൺസുഹൃത്തിന്റെ മർദ്ദനമേറ്റിരുന്നുവെന്നും കുടുംബം ആരോപിച്ചു. ആദിത്യയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.


vachakam
vachakam
vachakam

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam