സക്കറിയയും വി.ജെ. ജെയിംസും വാഷിംഗ്ടൺ ലാന കൺവൻഷനിൽ മുഖ്യാതിഥികളായി പങ്കെടുക്കും

SEPTEMBER 8, 2026, 12:33 AM

വാഷിംഗ്ടൺ : അമേരിക്കൻ തലസ്ഥാന മേഖലയായ വാഷിംഗ്ടണിൽ ആദ്യമായി LANA പ്രാദേശിക കൺവൻഷൻ; 2026 സെപ്തംബർ 25 മുതൽ 27 വരെ നടക്കുമ്പോൾ പ്രിയ സാഹ്യത്യ സ്‌നേഹികളെ ക്ഷണിക്കുന്നു ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA)യുടെ പ്രാദേശിക കൺവൻഷൻ സെപ്തംബർ 25 മുതൽ 27 വരെ വിർജീനിയയിലെ ലീഡ്‌സ്ബർഗിൽ നടക്കും. LANA യുടെ മുപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ തലസ്ഥാന മേഖലയെ വേദിയാക്കി ഒരു കൺവൻഷൻ സംഘടിപ്പിക്കുന്നത്.

നിലവിലെ LANA പ്രസിഡന്റ് സാമുവൽ യോഹന്നാന്റെയും സെക്രട്ടറി നിർമല ജോസഫിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി, കൺവൻഷന്റെ ചെയർമാനായി എഴുത്തുകാരനായ വേണുഗോപാലൻ കോക്കോടനെയും കൺവീനറായി ഷിനോ കുര്യനെയും നിയോഗിച്ചുകൊണ്ടുള്ള കൺവെൻഷൻ കമ്മിറ്റി ഇതിനകം തന്നെ ഊർജ്ജസ്വലമായി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മലയാള സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരായ പോൾ സക്കറിയയും വി. ജെ. ജെയിംസും കൺവൻഷന്റെ വിശിഷ്ട മുഖ്യാതിഥികളായി പങ്കെടുക്കും. അവരുടെ സാന്നിധ്യവും വിവിധ സാഹിത്യസംവാദങ്ങളും കൺവൻഷന് കൂടുതൽ ശ്രദ്ധേയമായ മാനം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

അമേരിക്കൻ ഐക്യനാടുകളും കാനഡയും ഉൾപ്പെടുന്ന വടക്കേ അമേരിക്കയിൽ താമസിക്കുന്ന കേരളീയ വംശജരായ എഴുത്തുകാരെ ഒരുമിപ്പിക്കുന്ന ലാഭേച്ഛയില്ലാത്ത 501(c)(3) സംഘടനയാണ്  ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA). മലയാള സാഹിത്യത്തെ ആഗോളതലത്തിൽ കൂടുതൽ ശക്തമായി പരിചയപ്പെടുത്തുന്നതിനൊപ്പം മതനിരപേക്ഷ മൂല്യങ്ങൾ, ലിംഗസമത്വം, സ്വതന്ത്രചിന്ത, സാംസ്‌കാരിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

വിവിധ സാഹിത്യസാംസ്‌കാരിക പരിപാടികളാണ് കൺവൻഷനിൽ ഒരുക്കുന്നത്. സാഹിത്യചർച്ചകൾ, സെമിനാറുകൾ, കലാപരിപാടികൾ, സംവേദനാത്മക സദസ്സുകൾ തുടങ്ങി സാഹിത്യം കരുണയും സാമൂഹിക ഉത്തരവാദിത്വബോധവും വിവേകവും ഉള്ള വ്യക്തിത്വങ്ങളുടെ വളർച്ചയിൽ വഹിക്കുന്ന പങ്കിനെ ആസ്പദമാക്കിയുള്ള നിരവധി പരിപാടികൾ കൺവൻഷന്റെ ഭാഗമായി നടക്കും.

ഇത്തവണത്തെ കൺവൻഷനിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ രണ്ടാം തലമുറയിലെ യുവാക്കൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. മലയാളമോ ഇംഗ്ലീഷോ ഏതെങ്കിലും ഭാഷയിലായാലും വായനയിലേക്കും എഴുത്തിലേക്കും യുവതലമുറയെ കൂടുതൽ സജീവമായി ആകർഷിക്കുകയാണ് ലക്ഷ്യം. യുവാക്കളെ സാഹിത്യവുമായി കൂടുതൽ അടുപ്പിക്കുന്നതിനായി പ്രശസ്ത എഴുത്തുകാരി അനിത നഹാലിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് സാഹിത്യ ശിൽപ്പശാലയും സംഘടിപ്പിക്കും.

vachakam
vachakam
vachakam

മലയാള സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും പുതിയ തലമുറയിലേക്കുള്ള സഞ്ചാരത്തിന് പുതുവഴികൾ തുറക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കൺവൻഷനിലേക്ക് എല്ലാവരെയും LANA സ്വാഗതം ചെയ്യുന്നു. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ കൺവൻഷൻ വിജയകരവും ശ്രദ്ധേയവുമായ ഒരു സാഹിത്യസാംസ്‌കാരിക സംഗമമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

ലീസ്ബർഗിലെ Silk Hospitality LLC Conference Hall (George Mannikkarottu Nagar), 1500 E. Market Street, Leesburg, VA 20176 ആണ് കൺവൻഷന്റെ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

കൺവെൻഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും കൺവെൻഷൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും ബന്ധപെടുക: വേണുഗോപാലൻ കോക്കോടൻ: 850-339-7104, ഷിനോ കുര്യൻ : 540-692-2300, സാമുവൽ യോഹന്നാൻ : 214-435-0124, നിർമല ജോസഫ്: 347-204-0062

vachakam
vachakam
vachakam

ജോസ് കാടാപുറം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam