ന്യൂയോർക്ക് : 9/11 ഭീകരാക്രമണത്തിന് 25 വർഷം കഴിഞ്ഞിട്ടും അമേരിക്കയ്ക്കുള്ളിൽ ഭീകരവാദികൾക്ക് ഇപ്പോഴും അതൊരു പ്രചോദനമാണെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകി.
എഫ്.ബി.ഐ ഡെപ്യൂട്ടി ഡയറക്ടർ ക്രിസ് റായയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ വീടുകളിൽ ഇരുന്ന് തന്നെ ആളുകൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നത് തടയുക വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.
വലിയ തോതിലുള്ള ആക്രമണങ്ങളെ ചെറുക്കാൻ സംവിധാനങ്ങൾ സജ്ജമാണെങ്കിലും, അൽഖ്വെയ്ദ, ഐഎസ് തുടങ്ങിയ സംഘടനകൾ അമേരിക്കയ്ക്കുള്ളിൽ ഒറ്റപ്പെട്ട ആക്രമണകാരികളെ (lone offenders) സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എഫ്.ബി.ഐ അറിയിച്ചു.
പൊതുജനങ്ങളുടെ ജാഗ്രതയാണ് നിലവിലെ പ്രധാന പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
