'എല്ലാം പൊതു രേഖയാണ്, ആർക്കും പരിശോധിക്കാം'; നാമനിർദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയിൽ വിശദീകരണവുമായി പി.എ മുഹമ്മദ്‌ റിയാസ്

SEPTEMBER 8, 2026, 1:44 AM

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച നാമനിർദേശ പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന പരാതിയില്‍ വിശദീകരണവുമായി ബേപ്പൂർ എംഎൽഎ പി.എ മുഹമ്മദ്‌ റിയാസ്  രംഗത്ത്.

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല.എല്ലാം പൊതു രേഖയാണ്.ഇക്കാര്യം ആർക്കും പരിശോധിക്കാമെന്ന് അദ്ദഹം വ്യക്തമാക്കി.കോടതി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടില്ലെന്നും ആര് കോടതിയെ സമീപിച്ചാലും എതിർകക്ഷിക്ക് നോട്ടീസ് അയക്കുന്നത് സ്വാഭാവികമാണെന്നും തങ്ങൾക്ക് ഇതുവരെയും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദഹം കൂട്ടിച്ചേർത്തു.ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു എംഎൽഎ വിശദീകരണവുമായി രംഗത്തുവന്നത്.

തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് നിർദേശം. അഭിഭാഷകനായ നെയ്യാറ്റിങ്കര നാഗരാജ് നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ് സമയത്ത് റിയാസ് സമർപ്പിച്ച നാമനിർദേശ പത്രികയിൽ വീണയുടെ സ്വത്ത് മറച്ചുവച്ചു എന്നാണ് നാഗരാജിന്റെ ആരോപണം. ഭാര്യയ്ക്ക് ഏതെങ്കിലും കമ്പനിയുമായി ബന്ധമുണ്ടെന്ന് റിയാസ് വ്യക്തമാക്കിയിരുന്നില്ല. എന്നാൽ വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സിഎംആർഎല്ലിൽ നിന്നും പണം ലഭിച്ചതായി കണ്ടെത്തിയിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

അതേസമയം, നേരത്തെ ഈ വിഷയത്തിൽ കീഴ്ക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് എടുക്കാനോ ഇടപെടാനോ തയ്യാറാകാത്തതിനെ തുടർന്നാണ് ഹർജിക്കാരൻ തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam