ജോർജി വർഗീസ് ഫൊക്കാന കേരളാ കൺവെൻഷൻ ചെയർമാൻ, പോൾ കറുകപ്പിള്ളിൽ കോ-ഓർഡിനേറ്റർ, കോശി കുരുവിള രെജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ

SEPTEMBER 8, 2026, 1:00 AM

2027 ജനുവരി 11, 12,13 തിയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് വെച്ച് നടക്കുന്ന കേരളാ കൺവെൻഷൻ ചെയർമാനായി മുൻ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് (ഫ്‌ളോറിഡ), കോർഡിനേറ്ററായി മുൻ ഫൊക്കാന പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ, രെജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാനായി കോശി കുരുവിള എന്നിവരെ തിരഞ്ഞെടുത്തു. ഫ്രാൻസിസ് കിഴക്കേകൂറ്റ് റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ആയും ഷീല ജോസഫ് വൈസ് ചെയർപേഴ്‌സണായും പ്രവർത്തിക്കും.

2020 -2022 കാലയളവിൽ ഫൊക്കാനയെ നയിച്ച പ്രസിഡന്റ് ആണ് ജോർജി വർഗ്ഗീസ്. ആമുഖം ആവശ്യമില്ലാത്ത അപൂർവം മലയാളി നേതാക്കന്മാരിൽ ശ്രദ്ധേയനാണ്. ഫൊക്കാന ടുഡേ എഡിറ്റർ, ട്രസ്റ്റി ബോർഡ് അംഗം, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഇലക്ഷൻ കമ്മീഷൻ ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ച അദ്ദേഹം ഫൊക്കാനാ കേരളാ കൺവൻഷന്റെ ചെയർമാനാകുന്നത് കേരളാ കൺവർഷന്റെ സുഗമമായ നടത്തിപ്പിനും വിജയത്തിനും മുതൽക്കൂട്ടാവും.

ഫൊക്കാന കേരളാ കൺവൻഷൻ കോ -ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പോൾ കറുകപ്പിള്ളിൽ ഫൊക്കാനയുടെ മുൻ പ്രസിഡന്റ് ആണ്. രണ്ട് തവണ പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട അദ്ദേഹം ചരിത്രപ്രസിദ്ധമായ ആൽബനി കൺവൻഷന്റെ സംഘാടകൻ എന്ന നിലയിൽ ശ്രദ്ധേയനായനാണ്. ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ, കേരളാ കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ഫൊക്കാനയുടെ കേരളാ കൺവൻഷനുകളിലെ നിത്യ സാന്നിദ്ധ്യമാണ് അദ്ദേഹം.

vachakam
vachakam
vachakam

രെജിസ്‌ട്രേഷൻ കമ്മിറ്റി ചെയർമാൻ ആയ കോശി കുരുവിള ഫൊക്കാനയുടെ വിവിധ തലങ്ങളിൽ സേവനം അനുഷ്ടിച്ച മികച്ച സംഘാടകൻ ആണ്. കലഹാരി കൺവെൻഷൻ രെജിസ്‌ട്രേഷൻ, റീജിയണൽ വൈസ് പ്രസിഡന്റ് മുതലായി സ്തുത്യർഹമായ ചുമതലകൾ നിർവഹിച്ചു. ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് നൽകുന്ന അകമഴിഞ്ഞ സേവനം വിലമതിക്കേണ്ടതാണ്.

റിസപ്ഷൻ കമ്മിറ്റി ചെയർമാനായ ഫ്രാൻസിസ് കിഴക്കേകൂറ്റ് ഷിക്കാഗോയിലെ പ്രമുഖ പൊതു പ്രവർത്തകനും, ഉഴവൂർ അലുമ്‌നി അസോസിയേഷൻ പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ടു വട്ടം ഫൊക്കാനയുടെ റീജിയണൽ വൈസ് പ്രസിഡന്റായും സ്തുത്യർഹമായ സേവനം ചെയ്തു.
വൈസ് ചെയർപേഴ്‌സണായ ഷീല ജോസഫ്, ഫൊക്കാനയുടെ വിവിധ ചുമതലകൾ നിർവഹിച്ചു. മികച്ച സംഘാടകയും, മിഡ് ഹഡ്‌സൺ അസോസിയേഷന്റെ മുൻ പ്രസിഡന്റും, ഇപ്പോൾ ന്യൂജേഴ്‌സി നാമം അസോസിയേഷന്റെ കമ്മറ്റി മെമ്പറുമാണ്.    

ജോർജി വർഗീസ്, പോൾ കറുകപ്പിള്ളിൽ, കോശി കുരുവിള, ഫ്രാൻസിസ് കിഴക്കേകൂറ്റ്, ഷീല ജോസഫ് എന്നിവരുടെ നിയമനത്തോട് കൂടി ഫൊക്കാന കേരളാ കൺവൻഷൻ എന്തുകൊണ്ടും ശ്രദ്ധേയമായിരിക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam