ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു.ബിഹാറിൽ 22 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. ഉത്തർപ്രദേശിലും സ്ഥിതിഗതികൾ ഗുരുതരമാണ്. പലയിടത്തും സർക്കാർ സ്ഥാപനങ്ങൾ അടക്കം വെള്ളത്തിനടിയിലായ അവസ്ഥയിലാണുള്ളത്.
ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലായതിനാൽ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.മധ്യപ്രദേശിൽ തുടർച്ചയായ മഴയെ തുടർന്ന് ഡാമുകൾ തുറന്നു.
അതിനിടെ, ജമ്മു കാശ്മീരിന് പിന്നാലെ ഉത്തരാഖണ്ഡിൽ മഴയ്ക്കൊപ്പം മഞ്ഞുവീഴ്ചയും റിപ്പോർട്ട് ചെയ്തു. ബിഹാർ , ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് സർക്കാർ അവധി നൽകി.അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബിഹാർ, മധ്യപ്രദേശിന്‍റെ കിഴക്കൻ ഭാഗങ്ങൾ, ഉത്തർപ്രദേശിന്‍റെ കിഴക്കൻ ഭാഗങ്ങൾ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും മഴ പെയ്യുമെന്ന് ഐഎംഡി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
