കണ്ണൂർ: 1997ൽ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞത് 29 വർഷം.
ഇനി ഒരു പൊലീസും തന്നെ തേടിവരില്ല എന്ന ആത്മവിശ്വാസത്തിൽ കഴിയവേ ആണ് പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി കേരള പൊലീസിന്റെ അവതാരം.
അഴീക്കോട് മീൻകുന്ന് സ്വദേശി ഫസൽ ആണ് 29 വർഷത്തിന് ശേഷം കണ്ണൂർ സിറ്റി പൊലീസിൻറെ പിടിയിലായത്. 1997ൽ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന ഫസലിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്നും തിരിച്ചെത്തിയപ്പോഴാണ് ഫസൽ പിടിയിലായത്.
2002 ലാണ് കോടതി ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ദുബൈയിലും അയർലണ്ടിലും പോളണ്ടിലുമൊക്കെയാണ് ഫസൽ ഇക്കാലയളവിൽ താമസിച്ചിരുന്നത്. ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചു. നാട്ടിലെത്തിയതിന് പിന്നാലെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അഴീക്കോട് സ്വദേശിയായ സുനിൽ കുമാറിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഫസലിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ, കേസിന്റെ വിചാരണ നേരിടാതെ വിദേശത്തേക്ക് കടക്കുകയായിരുന്നു. അതിനിടെ അഴീക്കോട്ടെ വീടും സ്ഥലവും വിറ്റ കുടംബം മറ്റൊരു ഇടത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
