ചേർത്തല: കഴിഞ്ഞ ദിവസം ചേർത്തലയിലുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ദേശീയപാത ചേർത്തല ഒറ്റപ്പുന്നയിൽ മേൽപാതയ്ക്കു മുകളിൽ നിന്നു നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയിൽ സർവീസ് റോഡിലേക്കു മറിയുകയായിരുന്നു.
മേൽപാതയിൽ കൂടി വരുകയായിരുന്ന കാർ 100 മീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണം വിട്ട് കൈവരിയുടെ കമ്പികൾ തകർത്ത് തലകീഴായി താഴേക്കു പതിക്കുകയായിരുന്നു.
കാർ പൂർണമായും തകർന്നു. സർവീസ് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.
കാറിലുണ്ടായിരുന്ന അഞ്ചു പേർക്കു പരുക്കേറ്റു. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി (23), ഭർത്താവ് സതീഷ്, സന്തോഷ് ഭവനിൽ ഷാനി (42), നസ്രിയ (13), അഞ്ചൽ കരമാലൂർ തെക്കേപുറത്ത് വിഷ്ണുരാജ് (48) എന്നിവർക്കാണു പരുക്കേറ്റത്.
അശ്വതിയുടെ തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കുണ്ട്. ഷാനിക്കും നസ്രിയയ്ക്കും തലയ്ക്കാണു പരുക്കേറ്റത്. സതീഷിന്റെയും വിഷ്ണുരാജിന്റെയും പരുക്ക് ഗുരുതരമല്ല.
ഷാനിയുടെ മകളുടെ വിവാഹത്തിനു ഞായറാഴ്ച കൊല്ലം അഞ്ചലിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
