പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 50,000 രൂപയും 20 പവൻ സ്വർണവും തട്ടിയെടുത്തെന്ന് പരാതി

SEPTEMBER 28, 2026, 10:44 AM

 തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 50,000 രൂപയും 20 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. 

 സമൂഹമാധ്യമത്തിലൂടെ പെൺകുട്ടിയുമായി നടത്തിയ ചാറ്റുകളും അയച്ച ഫോട്ടോകളും ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. 

എറിയാട് പിഎസ്എൻ കവല സ്വദേശി മുഹമ്മദ് സഹൽ (23) കൂടെയുണ്ടായിരുന്ന 17കാരനുമാണ് പിടിയിലായത്.   നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുഹമ്മദ് സഹലിനെ കോടതിയിൽ ഹാജരാക്കും. 17കാരനെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.   

vachakam
vachakam
vachakam

 പണം ആവശ്യപ്പെട്ടുള്ള ഭീഷണി തുടർന്നതോടെ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. 

 തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും പിടികൂടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam