പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ഭൂമികൊള്ളയെന്ന് ആരോപണം. റിപ്പോർട്ടർ ടിവിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
അട്ടപ്പാടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് 28 ഏക്കർ ആദിവാസി ഭൂമി വഞ്ചിച്ചെടുത്തെന്ന പരാതിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തലമുറകളായി കൈമാറിക്കിട്ടി കൃഷി ചെയ്തു ജീവിച്ച പത്ത് ഏക്കർ ഭൂമി നഷ്ടപ്പെട്ടുവെന്നാണ് പാലൂർ ഊരിലെ ബാലന്റെ പരാതി. കോൺഗ്രസിന്റെ അഗളി പഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക്, കോൺഗ്രസ് അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് പി എം ഹനീഫ, പ്രദേശവാസിയായ ശിവകുമാർ എന്നിവർ ചേർന്ന് തന്റെ ഭൂമി തട്ടിയെടുത്തു എന്നും പലർക്കായി മറിച്ചുവിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തുവെന്നാണ് ബാലന്റെ പരാതി. ഇക്കഴിഞ്ഞ ഇരുപതാം തീയതി പുതൂർ എസ്‌ഐക്ക് ആണ് പരാതി നൽകിയത്.
ബ്ലോക്ക് പ്രസിഡന്റിന്റെ സഹോദരന്റെ പേരിലാണ് ആദ്യം ഭൂമി കൈമാറിയത്. വിവാദ ഭൂമി നിലവിൽ തമിഴ്‌നാട് കമ്പനിയുടെ കൈവശമാണുള്ളതെന്നാണ് വിവരം.
പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോൾ ആദ്യം അനുകൂലമായി പ്രതികരിക്കുകയും സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്‌തെങ്കിലും പിന്നീട് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ സമീപനം മാറി. കാരണം അക്കൂട്ടത്തിൽ തന്നെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയെന്ന് ബാലൻ പറഞ്ഞു.
പത്തേക്കറിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് 2022ൽ ഈ സംഘം സമീപിച്ചപ്പോൾ തന്റെ സാമ്പത്തിക ബാധ്യത കാരണം വിൽക്കാൻ സമ്മതിച്ചിരുന്നുവെന്നും എന്നാൽ ആദിവാസി ഭൂമി ആയതിനാൽ കളക്ടറുടെ അടക്കം അനുമതി ആവശ്യമാണെന്നും അവ ശരിയാക്കുന്ന മുറയ്ക്ക് മുഴുവൻ തുകയും നൽകാമെന്നും വാഗ്ദാനം ചെയ്ത് പലപ്പോഴായി 24 ലക്ഷം രൂപ മാത്രം കൈമാറിയെന്നും ബാലൻ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
