വാഷിങ്ടൺ: അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ വെച്ച് മോശമായി പെരുമാറുകയും ജീവനക്കാരെയും യാത്രക്കാരെയും ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റിൽ കെട്ടിയിടപ്പെട്ട 67കാരന് ജോലി നഷ്ടമായി. അരിസോണയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ വൈസ് പ്രസിഡന്റായിരുന്ന ആർതർ ലുഡ്വീനാണ് കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ടത്.
ടെക്സസിലെ ഡല്ലാസ്ഫോർട്ട്വർത്തിൽ നിന്ന് ന്യൂജേഴ്സിയിലെ നെവാർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് ഫ്ളൈറ്റ് 618ലാണ് വിവാദമായ സംഭവം നടന്നത്. വിമാനയാത്രയ്ക്കിടെ കടുത്ത മദ്യലഹരിയിലായിരുന്ന ആർതർ ലുഡ്വീൻ പ്രകോപനപരമായി പെരുമാറുകയും യാത്രക്കാർക്കും ജീവനക്കാർക്കും നേരെ വംശീയവും അശ്ലീലവുമായ അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്യുകയായിരുന്നു.
സംഭവം ഗുരുതരമായതോടെ സഹയാത്രികരും ജീവനക്കാരും ചേർന്ന് ഇയാളുടെ കൈകൾ സിപ്പ് ടൈ ഉപയോഗിച്ച് ബന്ധിക്കുകയും, ശരീരവും മുഖവും ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റിൽ ഒട്ടിച്ചു കെട്ടുകയുമായിരുന്നു. തുടർന്ന് വിമാനം ബാൾട്ടിമോറിലെത്തിച്ച് ലുഡ്വീനെ പോലീസിന് കൈമാറി.
ഇയാൾക്കെതിരെ സെക്കൻഡ് ഡിഗ്രി അസോൾട്ട്, പൊതുസ്ഥലത്ത് മോശമായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. എഫ്.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
