രാഹുൽ ഗാന്ധിക്ക് തിരിച്ചടി; മോദിക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി ഹൈക്കോടതി

SEPTEMBER 8, 2026, 1:58 AM

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശവുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. കേസിൽ തുടർനടപടികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി.

2018ൽ രാജസ്ഥാനിൽ നടന്ന പരിപാടിക്കിടെയാണ് കേസിനാധാരമായ പരാമർശം രാഹുൽ ഗാന്ധി നടത്തിയത്. പ്രധാനമന്ത്രിയെ ‘കള്ളന്മാരുടെ തലവൻ’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്നാണ് മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്തത്.

രാഹുൽ ഗാന്ധിയുടെ പരാമർശം ബിജെപി പ്രവർത്തകരെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് കേസ് നൽകിയിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് ഇപ്പോൾ ഹൈക്കോടതി നിരസിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam