ഫോമാ സെൻട്രൽ റീജിയൻ ഹൈസ്‌കൂൾ ഗ്രാജ്വറ്റുകൾക്ക് സ്‌കോളർഷിപ് നൽകുന്നു

JUNE 18, 2026, 6:13 AM

ഷിക്കാഗോ : അമേരിക്കൻ മലയാളി സംഘടനകളുടെ നാഷണൽ ഫെഡറേഷനായ ഫോമയുടെ സെൻട്രൽ റീജിയൻ ഇതാദ്യമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ് പദ്ധതി നടപ്പാക്കുന്നു. വ്യത്യസ്തങ്ങളായ പ്രവർത്തന പരിപാടികളുമായി എപ്പോഴും മറ്റ് റീജിയനുകൾക്ക് തന്നെ മാതൃകയാകുന്ന സെൻട്രൽ റീജിയൻ ഇത്തവണ (202) ഗ്രാജ്വറ്റ് ചെയ്ത പന്ത്രണ്ടാം ക്‌ളാസ്സ് വിദ്യാർത്ഥികളിൽ ഏറ്റവും മികച്ച നാലു പേർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നതെന്ന് സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൻ കണ്ണൂക്കാടൻ അറിയിച്ചു.    

യോഗ്യരായ വിദ്യാർത്ഥികൾ തങ്ങളുടെ അപേക്ഷകൾ സ്‌കൂൾ ട്രാൻസ്‌ക്രിപ്റ്റിന്റെ കോപ്പികൾ സഹിതം ജൂലൈ 8-ാം തിയതിക്കകം താഴെപ്പറയുന്ന ഇമെയിൽ അഡ്രസുകളിൽ അയയ്‌ക്കേണ്ടതാണ്.

കോ-ഓർഡിനേറ്റർസ് 
ബിജു മുണ്ടക്കൽ - [email protected], അച്ചൻ കുഞ്ഞ് മാത്യു - achen.mathew @gmail.com

vachakam
vachakam
vachakam

അർഹരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ, സർട്ടിഫിക്കറ്റ്, ട്രോഫികൾ എന്നിവ നൽകും. പരിപാടിയുടെ കോ-ഓർഡിനേറ്റർമാരായി ഡോ. ജീൻ പുത്തൻപുരക്കൽ, സന്തോഷ് കാട്ടൂക്കാരൻ, കാൽവിൻ കവലക്കൽ എന്നിവരെ തെരഞ്ഞെടുത്തു. കിഷോർ, സജീന മാത്യു, ഡോ. എബി, ടോം സണ്ണി, ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ സ്‌പോൺസർമാരായ സ്‌കോളർഷിപ് വിതരണം 2026 ജൂലൈ 17ന് വൈകിട്ട് 7 മണിക്ക് ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടക്കും.

അർഹരായ വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിശ്ചിത സമയത്തിനകം അപേക്ഷകൾ സമർപ്പിക്കണമെന്ന് ഫോമാ സെൻട്രൽ റീജിയൻ ഭാരവാഹികൾ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam