ആലപ്പുഴ: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശന് എതിരായ കുറ്റപത്രം തന്റെ പിതാവായ വി എസ് അച്യുതാനന്ദൻ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിന്റെ വലിയ വിജയമാണെന്ന് വി എ അരുൺകുമാർ.
ഈ കേസുമായി ബന്ധപ്പെട്ട് കടന്നുപോയ വഴികൾ അത്ര ലളിതമായിരുന്നില്ല. ഒരുകാലത്ത് 'തുടർനടപടികൾ അവസാനിപ്പിച്ചു' എന്ന് കാണിച്ച് പൊലീസ് തന്നെ ഈ കേസ് റഫർ ചെയ്യാനും അട്ടിമറിക്കാനും നോക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അരുൺ കുമാറിന്റെ പ്രതികരണം. ഭരണകൂടങ്ങൾ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് ഈ കുറ്റപത്രം അടിവരയിടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അച്ഛന്റെ പ്രായധിക്യവും ശാരീരിക അസ്വാസ്ഥ്യങ്ങളും മുതലെടുത്ത് നിയമപോരാട്ടത്തെ തളർത്താൻ നോക്കിയപ്പോൾ, അച്ഛന്റെ നിർദ്ദേശപ്രകാരവും അദ്ദേഹത്തിന്റെ പ്രതിനിധിയായും കോടതികളിൽ നേരിട്ട് ഹാജരാകേണ്ടി വന്ന നാളുകൾ തനിക്ക് നന്നായി ഓർമ്മയുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
അച്ഛൻ ബാക്കിവെച്ച ഈ നീതിപോരാട്ടങ്ങൾ അവസാന വിജയം കാണുന്നത് വരെ ഒരു മകൻ എന്ന നിലയിൽ താൻ ഒപ്പമുണ്ടാകും. കള്ളങ്ങൾ എത്ര തന്നെ മൂടിവെച്ചാലും, അധികാരത്തിന്റെ ഏത് തണലുണ്ടായാലും നിയമത്തിന്റെ വഴിയിൽ സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
