കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധപൂർവ്വം വോട്ട് ചെയ്യണമെന്ന് ആരാധകരോട് ആഹ്വാനം ചെയ്തു റാപ്പർ വേടൻ. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു സംഗീത പരിപാടിയിൽ ആണ് വേടൻ തന്റെ സന്ദേശം പങ്കുവെച്ചത്. നാലു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രത്യേകം സൂചിപ്പിച്ച അദ്ദേഹം, ആ സമയത്ത് ബോധപൂർവ്വം വോട്ട് ചെയ്യാണമെന്ന് ആരാധകരോട് പറഞ്ഞു.
അതേസമയം മലബാർ പ്രദേശം രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഏറ്റവും സാന്ദ്രമായി ഉള്ള പ്രദേശമാണെന്നും ജനാധിപത്യത്തെ നിലനിർത്താൻ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ നിർണായകമാണ്. ഇവർ ഇല്ലാതിരുന്നെങ്കിൽ നമ്മുടെ അവകാശങ്ങൾ സുരക്ഷിതമായിരിക്കുമായിരുന്നില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കസേരയിൽ ഇരിക്കുന്നവർക്കും ജനങ്ങളുടെ പ്രതിനിധികളെ നിരീക്ഷിക്കുന്നവർക്കും ഇതിന്റെ പ്രാധാന്യം മനസിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നാലു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. അതിന് കൃത്യമായ തയ്യാറെടുപ്പോടെ, ബോധപൂർവ്വം വോട്ട് ചെയ്യുക,” എന്നും വേടൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
