പിഎസ്‌സിക്കെതിരായ ഗുരുതര പരാതികള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണ സംഘത്തെ ആഭ്യന്തരവകുപ്പ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

JULY 8, 2026, 1:19 AM

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനുമായി (പിഎസ്‌സി) ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പരീക്ഷാ ക്രമക്കേടുകള്‍, കെഎഎസ് പരീക്ഷയിലെ ആരോപണങ്ങള്‍, അഭിമുഖത്തില്‍ അനധികൃതമായി മാര്‍ക്ക് നല്‍കിയെന്ന പരാതികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് അന്വേഷണ പരിധിയിലുണ്ടാകുക.

മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാതികളുടെ ഗൗരവം വിലയിരുത്തി ആഭ്യന്തര വകുപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറാക്കല്‍, മാര്‍ക്ക് നിര്‍ണയം, കെഎഎസ് പരീക്ഷാ നടപടിക്രമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

പരാതികള്‍ അന്വേഷിക്കാതെയാണ് ഒരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തയ്യാറാകില്ല. അതേസമയം, ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പരിശോധിക്കാതിരിക്കാന്‍ യാതൊരു ന്യായവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam