കണ്ണൂർ: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കണ്ണൂർ സർവകലാശാലയിൽ നടത്താനിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ചതിനെതിരെ വൈസ് ചാൻസലർക്കെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ. സർവകലാശാല വൈസ് ചാൻസലറുടെ നിർദേശപ്രകാരമാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
വൈസ് ചാൻസലർക്കെതിരെ രൂക്ഷമായ വിമർശനമാണ് എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ഉന്നയിച്ചത്. സർവകലാശാല സ്വീകരിച്ച നിലപാട് അംഗീകരിക്കാനാകില്ലെന്നും സമാനമായ ഇടപെടലുകൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എസ്എഫ്ഐ നിശ്ചയിച്ച പരിപാടിയിൽ മാറ്റമുണ്ടാകില്ലെന്നും അതേ സെമിനാർ ഹാളിൽ തന്നെ പരിപാടി സംഘടിപ്പിക്കുമെന്നും ജോയൽ തോമസ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി വിഷയത്തിൽ പ്രതികരിക്കണമെന്നും വൈസ് ചാൻസലറുടെ നടപടിക്കെതിരെ നിലപാട് വ്യക്തമാക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസ് യൂണിയൻ സംഘടിപ്പിക്കുന്ന ഷീ ഫെസ്റ്റിനാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹിയിലെ ജന്തർ മന്ദർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയാണ് പരിപാടിയിൽ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്.
പരിപാടിക്കായി നേരത്തെ നിശ്ചയിച്ച സെമിനാർ ഹാൾ അനുവദിക്കാനാകില്ലെന്നാണ് ക്യാമ്പസ് ഡയറക്ടർ സംഘാടകരെ അറിയിച്ചത്. പരിപാടി നടത്തുന്നതിന് വൈസ് ചാൻസലറുടെയോ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി വേണമെന്നും ക്യാമ്പസ് ഡയറക്ടർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
