കൊച്ചി: കോതമംഗലം എസ്എച്ച്ഒ യ്ക്ക് എതിരായ ഭീഷണികേസിൽ അർജ്ജുൻ ആയങ്കിയെ 2 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോതമംഗലം കോടതി.ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.
തെരഞ്ഞെടുപ്പിന്‍റെ തലേദിവസം കോതമംഗലത്തെ റിസോർട്ടിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ അർജ്ജുൻ ആയങ്കിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതിനാണ് ഉദ്യോഗസ്ഥനെതിരെ പ്രതി ഭീഷണി മുഴക്കിയത്. കാക്കിയിട്ട് പെൻഷൻ വാങ്ങിപ്പിക്കില്ല എന്നായിരുന്നു ഭീഷണി.
ഇത് പിന്നീട് സമൂഹമാധ്യമത്തിലൂടെ ആവർത്തിക്കുകയും ചെയ്തിരുന്നു. ഈ കേസ് അന്വേഷിച്ച ഊന്നുകൽ സിഐയെയും സമാനമായ രീതിയിൽ പ്രതി ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
