കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കുക്കാനം സ്വദേശി പ്രജിഷയെയാണ് ഭർത്താവ് സനൽ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ കുക്കാനത്ത് ഇന്നലെ രാത്രിയിലാണ് സംഭവം.സംഭവത്തിൽ അമ്മ പത്മിനിക്കും പൊള്ളലേറ്റിട്ടുണ്ട്.
ഇരുവരും ഏതാനും നാളുകളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ സനലിനെതിരെ വധശ്രമത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തു.ഗുരുതരമായി പരിക്കേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
