ഓണം ലക്ഷ്യമിട്ട് കോടിയുടെ ലഹരിവേട്ട; പാലക്കാട് ദമ്പതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍

AUGUST 17, 2026, 3:18 AM

പാലക്കാട്: ഓണ വിപണി ലക്ഷ്യമിട്ട് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികള്‍ അടക്കം മൂന്നുപേരെ പാലക്കാട് ഡാന്‍സാഫും പൊലീസും ചേര്‍ന്ന് പിടികൂടി. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര സ്വദേശി അസറുദീന്‍, ഇയാളുടെ ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് ഒലവക്കോട് ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്ന് തിങ്കളാഴ്ച രാവിലെ ആറുമണിയോടെ പിടിയിലായത്.

വന്‍തോതിലുള്ള എം.ഡി.എം.എയ്ക്ക് ഒപ്പം ഹൈബ്രിഡ് കഞ്ചാവ്, കൊക്കെയ്ന്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കളാണ് സംഘത്തില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് വാടകയ്ക്കെടുത്ത കാറിലായിരുന്നു ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂര്‍ വഴി ലഹരിക്കടത്ത്. ടാക്സി ഡ്രൈവറെ കബളിപ്പിച്ചാണ് പ്രതികള്‍ പാലക്കാട്ടേക്ക് ലഹരി എത്തിച്ചത്.

സംഭവത്തിന് പിന്നില്‍ വലിയ രീതിയിലുള്ള സംസ്ഥാനാന്തര ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ഓണക്കാലത്തെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ വന്‍തോതില്‍ ലഹരിശേഖരം എത്തിച്ചതാണെന്നാണ് സൂചന. ലഹരിയുടെ ഉറവിടത്തെക്കുറിച്ചും ഇതിന്റെ പ്രധാന വിതരണക്കാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam