തിരുവനന്തപുരം: ഓണക്കാലത്തെ വിവിധ ചെലവുകൾക്കായി സംസ്ഥാന സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നതായി റിപ്പോർട്ട്. ശമ്പളം, പെൻഷൻ, ക്ഷേമ ആനുകൂല്യങ്ങൾ, ബോണസ്, ഉത്സവബത്ത തുടങ്ങിയവയ്ക്കായി ഏകദേശം 10,000 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്.
പുതിയ വായ്പയോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 23,000 കോടി രൂപ കടമെടുക്കുന്നതിനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
2,200 കോടി രൂപയുടെ കടപ്പത്ര ലേലം ചൊവ്വാഴ്ച നടത്താനാണ് തീരുമാനം. ഓണത്തിന് മുന്നോടിയായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനാണ് പ്രധാനമായും തുക വിനിയോഗിക്കുക.
സർക്കാർ ജീവനക്കാർക്ക് ഇത്തവണ 4,500 രൂപയാണ് ഓണം ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ ഉത്സവബത്തയായി നൽകും. ഓണം അഡ്വാൻസായി പരമാവധി 20,000 രൂപയും ലഭിക്കും. മുൻവർഷത്തെ മാതൃകയിൽ തിരിച്ചുപിടിക്കുന്ന അഡ്വാൻസായാണ് തുക നൽകുന്നത്. ആനുകൂല്യങ്ങൾ ഈ മാസം 17ന് മുമ്പായി വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
