കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞത്.
പാർക്കിന്‍റെ 200 മീറ്റർ ഭാഗമാണ് ഇടിഞ്ഞത്. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്.ഇനിയും തീരം ഇടിയാൻ സാധ്യതയുണ്ട്.അതിനാൽ പാർക്കിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്.
നവീകരിച്ച പാർക്കിൽ രാവിലെ നിരവധിയാളുകൾ എത്താറുള്ളതാണ്. എന്നാൽ അപകടമുണ്ടായപ്പോൾ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
