തിരുവനന്തപുരം: മലയാള വർഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിന് ഇന്ന് തുടക്കം. കർക്കടകത്തിന്റെ മഴക്കാലത്തിന് പിന്നാലെ എത്തുന്ന ചിങ്ങം മലയാളിയുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളുടെയും ആഘോഷങ്ങളുടെയും കാലമായാണ് കണക്കാക്കപ്പെടുന്നത്.
കാലാവസ്ഥയിലും പ്രകൃതിയിലും മാറ്റങ്ങൾ പ്രകടമാകുന്ന സമയമാണിത്. കൃഷിയിടങ്ങളിൽ അധ്വാനിച്ച് വളർത്തിയ വിളകൾ കൊയ്തെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും നാടിന്റെ കാർഷിക ജീവിതത്തിന് ഉണർവ് ലഭിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചിങ്ങം ഒന്നിന് കർഷകദിനമെന്ന പ്രത്യേകതയുമുണ്ട്.
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതും ചിങ്ങപ്പിറവിയോടെയാണ്. പൂക്കളമൊരുക്കിയും ഓണവിപണികൾ സജീവമാക്കിയും നാടെങ്ങും ആഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിക്കും. വീടുകളിലും സ്ഥാപനങ്ങളിലും വിവിധ പരിപാടികൾക്കും ചിങ്ങപ്പിറവിയോടെ തുടക്കമാകും.
പ്രളയവും പ്രകൃതിക്ഷോഭങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിച്ച കേരളത്തിന് ഓരോ പുതിയ ചിങ്ങവും തിരിച്ചുവരവിന്റെ പ്രതീക്ഷ കൂടിയാണ്. കൂട്ടായ്മയും സഹകരണവും കൈമുതലാക്കി ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണക്കാലത്തെ വരവേൽക്കുകയാണ് മലയാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
