തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഗംഭീര വര്‍ധനവ്. ചിങ്ങം ഒന്നിന് മലയാളികളെ തേടിയെത്തിയിരിക്കുന്നത് അത്ര സന്തോഷകരമായ വാര്‍ത്തയല്ല.ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്ന് 1,14,160 രൂപയിലേക്ക് വിലയെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി 14,270 രൂപയും ഇന്ന് വില നല്‍കണം.
ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം ഇന്ന് എത്തിനിൽക്കുന്നത്. 14220 രൂപയായിരുന്നു ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഗ്രാമിന് രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് സ്വർണവിലയിൽ മാറ്റം തുടരുന്നത്. വരും ദിവസങ്ങളിലും വിലയിൽ മാറ്റം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
