പയ്യന്നൂർ: തീവണ്ടികളിലെ ഡി-റിസർവ്ഡ് കോച്ചുകളുടെ പട്ടിക റെയിൽവേ പുനഃപരിശോധിക്കുന്നു. നിലവിൽ കേരളത്തിൽ ഡി-റിസർവ്ഡ് സൗകര്യമുള്ളത് 24 തീവണ്ടികളിൽ മാത്രം.ദക്ഷിണ റെയിൽവേയിൽ 30 തീവണ്ടികളിലും.
തിരക്കില്ലാത്ത റൂട്ടുകളിൽ ഡി-റിസർവ്ഡ് കോച്ചുകളുടെ ഉപയോഗം നിലനിർത്തണോ എന്നതടക്കമാണ് പരിശോധിക്കുന്നത്. സാധാരണ കോച്ച് എൽ.എച്ച്.ബി.യിലേക്ക് മാറിയപ്പോൾ പല വണ്ടികളിലും കോച്ചുഘടന മാറിയിരുന്നു.അതും റെയിൽവേ പരിശോധിക്കും.
ഡിവിഷൻതലത്തിൽ ക്രോഡീകരിച്ച പട്ടിക ദക്ഷിണ റെയിൽവേ കൊമേഴ്സ്യൽ വിഭാഗത്തിനാണ് നൽകേണ്ടത്. അൺ റിസർവ്ഡ്-സീസൺ ടിക്കറ്റിൽ വൻ വർധനയുണ്ടായിട്ടും പുതിയ പട്ടികയിൽ കൂടുതൽ വണ്ടികളെ ഉൾപ്പെടുത്തുമെന്ന എന്ന പ്രതീക്ഷയിലാണ് കേരളത്തിലെ രണ്ടു ഡിവിഷനുകൾ.
2023-ലെ പട്ടികയിലുള്ള ഡി-റിസർവ്ഡ് കോച്ചുകളാണ് ഇപ്പോഴും തുടരുന്നത്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സംവരണം അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ല.
ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാണ് റെയിൽവേ ചില കോച്ചുകൾ ഡി-റിസർവ്ഡായി സംവരണം ചെയ്തത്. യാത്രയുടെ ആദ്യഘട്ടത്തിലോ അവസാനഘട്ടത്തിലോ ജനറൽ ടിക്കറ്റുകാരുടെ തിരക്ക് കൂടുതലുള്ള റൂട്ടുകളിലാണ് ഈ സംവിധാനം ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
