മഴ കുറഞ്ഞു, ചൂട് കൂടി; ഒക്ടോബറിലും രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത

SEPTEMBER 28, 2026, 8:27 PM




തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുകയും താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ മാസത്തില്‍ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി 300 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് ശ്രമിച്ചെങ്കിലും 88 മെഗാവാട്ട് മാത്രമാണ് ലഭ്യമായത്. ഇതേത്തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ 600 മെഗാവാട്ട് വൈദ്യുതിക്കായി വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കിലും വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. ഇവര്‍ ആവശ്യപ്പെട്ട ഉയര്‍ന്ന നിരക്കിലുള്ള കരാറുകള്‍ നിലവില്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.

പ്രതിവര്‍ഷം ആറ് ശതമാനം വര്‍ധന കണക്കാക്കിയാണ് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നതെങ്കിലും സെപ്റ്റംബര്‍ മാസത്തില്‍ ഉപയോഗത്തില്‍ 18 ശതമാനത്തിന്റെ കൂറ്റന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ പ്രവണത തുടരുകയാണെങ്കില്‍ ഒക്ടോബറിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകും. ഒക്ടോബര്‍ പകുതിയോടെ പ്രതീക്ഷിക്കുന്ന തുലാമഴ എല്‍-നിനോ പ്രഭാവം കാരണം കുറയാന്‍ സാധ്യതയുള്ളതും ആശങ്ക ഇരട്ടിയാക്കുന്നു.

നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൈമാറ്റക്കരാര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും കൂടുതല്‍ ദിവസം ഇത് തുടരുന്നത് ഭാവിയില്‍ വലിയ ബാധ്യതയുണ്ടാക്കും. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പെയ്ത മഴ കാരണം തത്സമയ വിപണിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിച്ചതാണ് കഴിഞ്ഞ നാല് ദിവസം നിയന്ത്രണം ഒഴിവാക്കാന്‍ സഹായിച്ചത്. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങുന്നതോടെ വടക്കേന്ത്യയിലും മഴ കുറയുമെന്ന പ്രവചനം വരുംദിവസങ്ങളില്‍ കേരളത്തെ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam