30 രൂപയ്ക്ക് പെട്രോൾ നൽകാത്തതിന് വൈരാഗ്യം:  പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

SEPTEMBER 28, 2026, 8:42 PM

തിരുവനന്തപുരം: പെട്രോൾ വില ലിറ്ററിന് 115 രൂപ എത്തി നിൽക്കുകയാണ്. എല്ലാവരും മിനിമം 100 രൂപയ്ക്കാണ് പെട്രോൾ അടിക്കുന്നതും. ആ സാഹചര്യത്തിലാണ് 30 രൂപയ്ക്ക് പെട്രോൾ ചോദിക്കുന്നത്. 30 രൂപയ്ക്ക് പെട്രോൾ നൽകാൻ പമ്പ് ജീവനക്കാരൻ തയ്യാറായിരുന്നില്ല, പിന്നാലെ തർക്കമായി. ഈ തർക്കം കലാശിച്ചത് കത്തിക്കുത്തിലും. 

പമ്പിലെ ജീവനക്കാരനായ അനിൽ കുമാറിനാണ് തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തിരുവനന്തപുരം കുറ്റിച്ചലിലാണ്   സംഭവം. 

 ബൈക്കിലെത്തിയ മൂന്ന് യുവാക്കളാണ് പമ്പിൽ 30 രൂപയ്ക്ക് പെട്രോൾ ആവശ്യപ്പെട്ടത്. എന്നാൽ പമ്പിൽ അടിക്കാവുന്ന കുറഞ്ഞ തുകയെക്കുറിച്ച് അനിൽ കുമാർ വ്യക്തമാക്കിയതോടെ യുവാക്കൾ ബഹളമുണ്ടാക്കുകയും ഇതിലൊരാൾ ഇയാളെ പിടിച്ച് തള്ളുകയുമായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ അനിൽ കുമാർ പ്രതിരോധിച്ചതോടെ ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ടു എല്ലാവരും പിരിഞ്ഞുപോയി.

vachakam
vachakam
vachakam

 ഇതിന് ശേഷം അനിൽ കുമാർ പമ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയം കാത്തുനിന്ന പ്രധാന പ്രതി വെട്ടുകത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും യുവാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam