കൊച്ചി: എറണാകുളം കോതമംഗലം കുത്തുകുഴിയിൽ വയോധികയെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന പുല്ലാന്തിക്കാടൻ പി.വി കുരിയാക്കോസിന്റെ ഭാര്യ കുഞ്ഞമ്മ(61)യാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു മാസമായി ശസ്ത്രക്രിയയെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു കുര്യാക്കോസ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. മക്കൾ വിദേശത്തായതിനാൽ കുഞ്ഞമ്മയും ഭർത്താവ് കുരിയാക്കോസും മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞമ്മയെ കുരിയാക്കോസ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം കുരിയാക്കോസ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
മുൻപ് ഇരുവരും തമ്മിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. കുടുംബവഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
