വിദ്യാഭ്യാസ-ഗവേഷണ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങളുമായി ബജറ്റ്

JUNE 18, 2026, 11:09 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ-ഗവേഷണ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങളുമായി ബജറ്റ്. ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപവും അന്തർദേശീയ നിലവാരവും ഉറപ്പാക്കുന്നതിനായി നിലവിലെ സ്വകാര്യ സർവകലാശാല ബില്ലിൽ കാലോചിതമായ ഭേദഗതികൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ സാഹചര്യങ്ങൾക്കും ആഗോള വിദ്യാഭ്യാസ പ്രവണതകൾക്കും അനുസൃതമായ മാറ്റങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തുക.

ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നിർദേശിച്ചിരിക്കുന്ന വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയ്ക്ക് 50 കോടി രൂപ വകയിരുത്തി.

vachakam
vachakam
vachakam

ആരോഗ്യ-ജീവശാസ്ത്ര ഗവേഷണ രംഗത്തെ വികസനത്തിനായി കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റിക്ക് 100 കോടി രൂപ അനുവദിച്ചു. ആരോഗ്യ ശാസ്ത്രം, ബയോടെക്‌നോളജി, മെഡിക്കൽ ഗവേഷണം തുടങ്ങിയ മേഖലകളുടെ വളർച്ച ലക്ഷ്യമിട്ടാണ് പദ്ധതി.

ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി റിസർച്ച് പാർക്ക് പദ്ധതിക്കായി 60 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യ ശാസ്ത്രം, നവീകരണം എന്നിവയെ കേന്ദ്രീകരിച്ച് കേരളത്തെ അറിവാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കുകയാണ് ഈ പ്രഖ്യാപനങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam