തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള അവസാന ദിവസമായതിനാൽ ടെൻഷൻ ഉണ്ടെന്ന പ്രതികരണവുമായി കെ എസ് ശബരീനാഥൻ. ടെൻഷൻ ഇല്ലെന്ന് പറയുന്നത് അഭിനയമാണെന്നും എല്ലാ സ്ഥാനാർത്ഥികൾക്കും സമ്മർദ്ദമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നേമത്ത് ത്രികോണമത്സരമാണ് നടന്നതെന്നും ജനങ്ങളിൽ നിന്ന് പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചതെന്നും ശബരീനാഥൻ പറഞ്ഞു.
“തിരഞ്ഞെടുപ്പിന് ശേഷം ആളുകളോട് സംസാരിക്കുമ്പോഴും നല്ല പ്രതികരണമാണ് ലഭിച്ചത്. നേമത്തിൽ എല്ലാ പാർട്ടികൾക്കും സ്വന്തമായ വോട്ടുകൾ ഉണ്ട്. കോൺഗ്രസിന് വ്യക്തമായ സ്പേസ് ഇവിടെ ഉണ്ട്. എല്ലാ വിഭാഗങ്ങളിൽ നിന്നും വോട്ട് നേടാൻ കഴിവുള്ളത് യുഡിഎഫ് സ്ഥാനാർത്ഥിക്കാണ്,” എന്നും അദ്ദേഹം പറഞ്ഞു.
സമുദായ സമവാക്യങ്ങൾ യുഡിഎഫിന് അനുകൂലമാണെന്നും എല്ലാവരിലേക്കും എത്തിച്ചേരാൻ കഴിഞ്ഞുവെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു. ഇടതുപക്ഷ സ്ഥാനാർത്ഥി എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഇത് ജനം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കെ മുരളീധരൻ നേടിയ വോട്ടിനേക്കാൾ കൂടുതൽ നേടാനാകുമെന്ന് വിശ്വാസമുണ്ടെന്നും ശബരീനാഥൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
