സുഗതന്റെ അറസ്റ്റ്: മേയർ വി.വി. രാജേഷ് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണും; പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

JUNE 10, 2026, 10:05 PM

തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഇന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കാണും. വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിനും എസ്.ഐ അഭിജിത്തും ചേർന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. ഇരുവർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന ആവശ്യവും ബിജെപി മുന്നോട്ടുവെക്കുന്നു.

ഇക്കാര്യം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് കൂടിക്കാഴ്ച നടക്കുന്നത്. സുഗതനെ അറസ്റ്റ് ചെയ്ത രീതിക്കെതിരെയും പൊലീസ് നടപടികളിലെ അതിക്രമാരോപണങ്ങളുമാണ് ബിജെപി ഉന്നയിക്കുന്നത്.

അതേസമയം, സുഗതന്റെ അറസ്റ്റിനെ ചൊല്ലി രാഷ്ട്രീയ വിവാദവും ശക്തമായിരിക്കുകയാണ്. പൊലീസ് നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചപ്പോൾ, വട്ടിയൂർക്കാവ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ കെ. മുരളീധരൻ വെടിവെപ്പ് അനിവാര്യമായ സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് പ്രതികരിച്ചത്.

vachakam
vachakam
vachakam

സുഗതന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇത്തരമൊരു ജനപ്രതിനിധിയെ കൗൺസിലർ സ്ഥാനത്ത് തുടരാൻ അനുവദിക്കില്ലെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്. സുഗതന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 15ന് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഐഎം നേതൃത്വം അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam