എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ, പെറ്റി പിരിവ് നിർത്തി ഉദ്യോഗസ്ഥർ; സംസ്ഥാന വ്യാപക പ്രതിഷേധം 

AUGUST 10, 2026, 12:25 AM

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനെതിരെ പ്രതിഷേധം ശക്തമാക്കി ജീവനക്കാരുടെ സംഘടനകൾ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് KAMVIA, KMVDGOA സംഘടനകളുടെ തീരുമാനം.

ഇതിന്റെ ഭാഗമായി ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തും. തിങ്കളാഴ്ച മുതൽ പെറ്റി ചലാനുകൾ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ചലാൻ അനുവദിക്കുന്ന നടപടികളിൽ നിന്നും എംവിഐമാർ വിട്ടുനിൽക്കും. ഇതോടെ സംസ്ഥാനത്ത് 'സീറോ ചലാൻ' പ്രതിഷേധം നടത്താനാണ് സംഘടനകളുടെ തീരുമാനം.

ഉദ്യോഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രം പരിമിതപ്പെടുത്തും. ഡ്രൈവർമാരുടെ അഭാവത്തിൽ പല സ്ഥലങ്ങളിലും എഎംവിഐമാരാണ് വകുപ്പിന്റെ വാഹനങ്ങൾ ഓടിക്കുന്നത്. എന്നാൽ ഇനി മുതൽ ഉദ്യോഗസ്ഥർ വാഹനമോടിക്കേണ്ടതില്ലെന്നും സംഘടനകൾ വ്യക്തമാക്കി.

vachakam
vachakam
vachakam

ഫെയ്സ് ആപ്പ് വഴിയുള്ള ഹാജർ സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാത്തതിലും പ്രതിഷേധമുണ്ട്. ആശങ്കകൾ പരിഹരിക്കുന്നതുവരെ ഫെയ്സ് ആപ്പ് വഴി ഹാജർ രേഖപ്പെടുത്തില്ലെന്നും സംഘടനകൾ അറിയിച്ചു.

ഓഗസ്റ്റ് 22ന് ഗതാഗത കമ്മിഷണറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam