തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്ക് പിന്നാലെ സ്വർണവിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ ഒരു ഗ്രാമിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് കുറഞ്ഞത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരം പുറത്തുവിട്ടത്.
ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,930 രൂപയും ഒരു പവന് 1,11,440 രൂപയുമാണ് വില. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സ്വർണവില ഉയർന്നിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് ഇന്നത്തെ വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
