പെരിയാർ കടുവ സങ്കേതത്തിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി; തമിഴ്നാട് സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിവാദം

AUGUST 10, 2026, 12:18 AM

ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. തമിഴ്നാട്ടിൽ നിന്നെത്തിയ സംഘമാണ് അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച് മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ പകർത്തിയത്.

മുല്ലപ്പെരിയാർ ഷട്ടർ തുറന്ന ദിവസമാണ് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ പെരിയകുളം എംഎൽഎയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ഡ്രോൺ പറത്തുന്നതിന് വനംവകുപ്പിന്റെയും പൊലീസിന്റെയും അനുമതി ആവശ്യമാണ്. എന്നാൽ ആവശ്യമായ അനുമതികൾ വാങ്ങാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം.

vachakam
vachakam
vachakam

സംഭവത്തിൽ വനംവകുപ്പ് വിശദാംശങ്ങൾ പരിശോധിച്ചുവരികയാണ്. വനമേഖലയിലെ സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചാണോ ഡ്രോൺ പറത്തിയതെന്നും ദൃശ്യങ്ങൾ പകർത്തിയ സംഘത്തിനെതിരെ നടപടി സ്വീകരിക്കേണ്ടതുണ്ടോയെന്നും അധികൃതർ പരിശോധിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam