തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് യൂണിഫോമിനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസ്. കെ.എ.പി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ. കൃഷ്ണക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.
യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭു, പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും സ്റ്റിച്ചിങ്ങിനുമായി ശേഖരിച്ച പണമാണ് തട്ടിയെടുത്തതെന്നാണ് എഫ്.ഐ.ആറിലെ വിവരം. പണം എസ്.എ.പി.യിലെ ഡ്രൈ കാന്റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും അടയ്ക്കാമെന്ന് പറഞ്ഞാണ് ട്രെയിനികളിൽ നിന്ന് പണം വാങ്ങിയത്.
എസ്.എ.പി ബറ്റാലിയനിലെ കെ.എ.പി-3, കെ.എ.പി-5 വിഭാഗങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്നാണ് പണം ശേഖരിച്ചത്. 2026 ജൂലൈ 3 മുതൽ 13 വരെ നിരവധി ട്രെയിനികൾ ശംഭുവിന്റെ ഫോൺ നമ്പറിലേക്ക് പണം ഓൺലൈനായി കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ആകെ ഏഴ് ലക്ഷം രൂപയോളം ഇത്തരത്തിൽ ശേഖരിച്ചെന്നാണ് വിവരം. ഈ തുക പ്രതി ഓൺലൈൻ ചീട്ടുകളിയിൽ ഉപയോഗിച്ച് നഷ്ടപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.
സംഭവത്തിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം കൈമാറിയവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
