കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ സംഘർഷത്തിനിടെ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റതായി റിപ്പോർട്ട്. നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് അംഗ സംഘമാണ് യുവാക്കളെ ആക്രമിച്ചതെന്നാണ് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. ഒരു പെൺകുട്ടിയുമായുള്ള അടുപ്പത്തെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിലെ ശ്രീജിത്തിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന്റെ കൃത്യമായ കാരണം എന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
