കോഴിക്കോട്: വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് വയസുകാരിയുടെ കണ്ണിൽ കടിച്ച് തെരുവ് നായ. കണ്ണിന് സാരമായി പരിക്കേറ്റ രണ്ടു വയസുകാരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ കണ്ണിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചു. ഫറോക്ക് സ്വദേശി കോട്ടപ്പാടത്ത് ശ്രീജിത്തിൻ്റെയും ഹരിതയുടേയും മകളായ ആരാധ്യക്കാണ് കടിയേറ്റത്.
കുട്ടിയെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയ അമ്മക്കും നായയുടെ കടിയേറ്റു. അമ്മയുടെ കാലിലാണ് നായയുടെ കടിയേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
