കോന്നിയിലെ ഊരുമൂപ്പൻ്റെ തിരോധാനം: പൊലീസിനെതിരെ കുടുംബം

JULY 1, 2026, 12:49 AM

കോന്നി: പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിന്റെ (70) തിരോധാനവുമായി ബന്ധപ്പെട്ട് കോന്നി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്.

2023ലെ ഒരു കേസുമായി ബന്ധപ്പെട്ട് മോഹൻദാസിന് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻദാസ് വനത്തിലേക്ക് കയറി പോയതെന്ന് കുടുംബം പറയുന്നു.

കൈക്കൂലി വാങ്ങിയിട്ടും പൊലീസുകാർ തങ്ങളെ കേസിൽ കുടുക്കിയെന്നും കുടുംബം ആരോപിച്ചു.

vachakam
vachakam
vachakam

ഒത്തുതീർപ്പാക്കിയ കേസിൽ മൂപ്പനെ പോലീസ് ചതിച്ച് കുടുക്കിയതാണെന്നും കോടതിയിൽ നിന്ന് സമൻസ് ലഭിച്ച വിഷമത്തിലാണ് അദ്ദേഹം കാടുകയറിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മോഹൻദാസിനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുമ്പോഴും കണ്ടെത്താനാകാത്ത പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതിഷേധം.

അതേസമയം, പോലീസിനെ പ്രതിക്കൂട്ടിലാക്കി അന്ന് പരാതി നൽകിയ ഗോമതിയും രംഗത്തെത്തിയിട്ടുണ്ട്. താൻ മൂപ്പനെതിരെ നൽകിയ പരാതി അന്ന് തന്നെ സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കിയതാണെന്നും പിന്നീട് കേസ് കോടതിയിൽ എത്തിയതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നുമാണ് പരാതിക്കാരിയായ ഗോമതി മാധ്യമങ്ങളോട് പറഞ്ഞത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam