കോട്ടയം: നിയമവിരുദ്ധമായി സർവീസ് നടത്തിയെന്നാരോപിച്ച് റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് തടഞ്ഞു. കാഞ്ഞിരപ്പള്ളി–പാലാ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇന്നലെ രാത്രി ഈരാറ്റുപേട്ടയിൽ വെച്ച് എംവിഡി പിടിച്ചെടുത്തത്. ബസിന് ആവശ്യമായ പെർമിറ്റ് ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം.
അതേസമയം, ആഗസ്റ്റ് 30 വരെ ബസ് സർവീസ് നടത്താൻ കോടതിയുടെ അനുമതിയുണ്ടെന്നാണ് ഉടമ റോബിൻ ഗിരീഷ് പറയുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സർവീസ് നടത്തിയതെന്നും അദ്ദേഹം വാദിക്കുന്നു.
കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് വഴിയിലൂടെയുള്ള യാത്രക്കാരെ കയറ്റാൻ അധികാരമില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. തുടർച്ചയായ പെർമിറ്റ് ലംഘനങ്ങൾ ചൂണ്ടിക്കാട്ടി മുൻപും റോബിൻ ബസിന് നിരവധി തവണ പിഴ ചുമത്തിയിരുന്നു. എന്നാൽ, ഓൾ ഇന്ത്യ പെർമിറ്റ് ചട്ടങ്ങൾ പ്രകാരം സർവീസ് നടത്താനും ബോർഡ് വെച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നാണ് ഗിരീഷിന്റെ വാദം.
മോട്ടോർ വാഹന വകുപ്പിനോടും എൽഡിഎഫ് സർക്കാരിനോടും പെർമിറ്റ് വിഷയത്തിൽ നേരത്തെ തന്നെ റോബിൻ ബസ് ഉടമ ഏറ്റുമുട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങളും ശ്രദ്ധ നേടിയിരുന്നു. എന്നാൽ പല ഘട്ടങ്ങളിലും കോടതിയിൽ നിന്ന് തിരിച്ചടിയാണ് റോബിന് നേരിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
