തിരുവനന്തപുരം: സംസ്ഥാന പി.എസ്.സി നടത്തിയ ഉന്നതതല പരീക്ഷാ മൂല്യ നിര്‍ണയത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി ആക്ഷേപം. സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ഉപദേശം നല്‍കുന്ന ഉന്നത സ്ഥാപനമായ ആസൂത്രണ ബോര്‍ഡിലെ അഡീഷണല്‍ സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് വ്യാപക അട്ടിമറി ശ്രമം ആരോപിക്കപ്പെടുന്നത്. പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഭരണാനുകൂല സംഘടനയിലെ പ്രമുഖ അംഗമാണെന്നത് വിവാദത്തിന്റെ ആക്കം കൂട്ടുന്നു.
തസ്തികയിലേക്ക് 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പരീക്ഷയ്ക്കായി ഉണ്ടായിരുന്നത്. ഇതില്‍ രണ്ടാമത്തെ പേപ്പറിലാണ് വന്‍ അട്ടിമറി നടന്നതായി ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്. ആകെ 28 ചോദ്യങ്ങളുണ്ടായിരുന്ന രണ്ടാം പേപ്പറില്‍, ഒരു ഉദ്യോഗാര്‍ത്ഥിയുടെ ഉത്തരക്കടലാസ് പരിശോധിച്ചപ്പോള്‍ 9 മുതല്‍ 19 വരെയുള്ള തുടര്‍ച്ചയായ 10 ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ആകെ 100 മാര്‍ക്കില്‍ 58 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ മാറ്റിവെച്ചാണ് പി.എസ്.സി അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ ഗുരുതരമായ ആരോപണം.
ഒരു ഒഴിവ് മാത്രമുണ്ടായിരുന്ന ഈ പദവിയിലേക്ക് വളരെ ആസൂത്രിതമായ നീക്കങ്ങള്‍ നടന്നതായാണ് ഉദ്യോഗാര്‍ത്ഥികള്‍ സംശയിക്കുന്നത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കുകള്‍ വ്യക്തമാക്കാതെയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന്, ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാര്‍ക്കുകള്‍ മറച്ചുവെച്ചുകൊണ്ട് വെറും മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പി.എസ്.സി വിജയിക്ക് നിയമന ശുപാര്‍ശ നല്‍കി.
ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികളെ ഒരു വര്‍ഷത്തോളം വട്ടംകറക്കിയതായും, വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ പോലും കമ്മീഷന്‍ നിഷേധിച്ചതായും പരാതിയുണ്ട്. ഒടുവില്‍ നിയമപോരാട്ടത്തിലൂടെ ഉത്തരക്കടലാസിന്റെ പകര്‍പ്പ് കൈപ്പറ്റിയപ്പോഴാണ് മൂല്യനിര്‍ണയത്തിലെ ഈ വന്‍ അട്ടിമറി പുറത്തുവരുന്നത്.
പരീക്ഷാ നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ത്ഥികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. പരാതി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍, വിഷയത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പി.എസ്.സിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
