ഇടുക്കി ഗൂഡൻപാറ മരംകൊള്ള:  ഹൈക്കോടതി സ്വമേധയാ കേസെടുത്തു

JULY 2, 2026, 12:15 AM

ഇടുക്കി: ദേവികുളം റേഞ്ചിലെ ഗൂഡൻപാറ എസ്റ്റേറ്റിൽ നടന്ന വൻ മരംകൊള്ളയിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 

പാലാ സ്വദേശികളായ നാലുപേരുടെ കൈവശമുള്ള 450 ഏക്കർ ഏലത്തോട്ടത്തിൽ നിന്നും നിയമവിരുദ്ധമായി തമിഴ്‌നാട് സ്വദേശികൾക്ക് 300 ഏക്കർ ഭൂമി പാട്ടത്തിന് നൽകിയതിലൂടെ വ്യവസ്ഥാ ലംഘനമാണ് നടന്നിരിക്കുന്നത്. 

ഏലപ്പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ നിയമപരമായി അനുമതിയില്ലാതിരുന്നിട്ടും വൻതോതിലുള്ള മരം കൊള്ളയാണ് നടന്നത്.

vachakam
vachakam
vachakam

ഒന്നേകാൽ കോടി രൂപയുടെ ഈ പാട്ടക്കരാർ വെറും 500 രൂപയുടെ മുദ്രപത്രത്തിൽ എഴുതി വലിയ രീതിയിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇരുനൂറോളം മരങ്ങളാണ് ഈ പ്രദേശത്തുനിന്ന് അനധികൃതമായി മുറിച്ചുമാറ്റിയത്. മൂന്ന് തവണകളായി നടന്ന ഈ കൊള്ളയിൽ, ഈ വർഷം മാത്രം 35 മരങ്ങൾ മുറിക്കുകയും 75 മരങ്ങളുടെ വേരുകൾ നശിപ്പിക്കുകയും ചെയ്തു, കൂടാതെ സ്വാഭാവിക നീരോഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് ഇവിടെയൊരു കുളവും നിർമിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam