പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിളിൽ മാറ്റം; ബയോളജി, അക്കൗണ്ടൻസി പരീക്ഷകൾ 14ന്

AUGUST 11, 2026, 12:50 AM

തിരുവനന്തപുരം: പ്ലസ് ടു ഓണപ്പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം വരുത്തി വിദ്യാഭ്യാസ വകുപ്പ്. ഓഗസ്റ്റ് 18ന് ഉച്ചയ്ക്കുശേഷം നടത്താനിരുന്ന ബയോളജി പരീക്ഷയും ഓഗസ്റ്റ് 20ന് ഉച്ചയ്ക്കുശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയുമാണ് മാറ്റിയത്. ഇരു പരീക്ഷകളും ഓഗസ്റ്റ് 14ന് രാവിലെ നടത്താനാണ് തീരുമാനം. ഇതനുസരിച്ച് പുതുക്കിയ ടൈംടേബിൾ പുറത്തിറക്കി.

കനത്ത മഴയും പ്രളയസാഹചര്യവും കണക്കിലെടുത്ത് ഓണപ്പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഓഗസ്റ്റ് 21ന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ, അന്നത്തെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്തും. ഓഗസ്റ്റ് 31നാണ് ഓണാവധിക്ക് ശേഷം സ്‌കൂളുകൾ വീണ്ടും തുറക്കുക.

vachakam
vachakam
vachakam

നിലവിലെ സാഹചര്യത്തിൽ ദീർഘകാല അവധിക്ക് പുറമെ ഓണപ്പരീക്ഷകളും മാറ്റിവയ്ക്കുന്നത് സ്‌കൂൾ അക്കാദമിക് കലണ്ടറിനെ ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. അതിനാലാണ് പരീക്ഷകൾ പൂർണമായി മാറ്റിവയ്ക്കാതെ ടൈംടേബിളിൽ ആവശ്യമായ ക്രമീകരണം മാത്രം വരുത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam